സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.
Feb 18, 2026 11:53 AM | By PointViews Editor

 മാർക്സിസത്തിൻ്റെ ആഗോള സിരാ കേന്ദ്രമായ ജോൺ ബ്രിട്ടാസിൽ തുടങ്ങി ഡിവൈഎഫ്ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കം അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായ വി.കെ. സനോജിൽ വരെ എത്തി നിൽക്കുകയാണ് പേരാവൂർ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി പട്ടിക. ഇതിനിടയിൽ ടീച്ചറമ്മ എന്ന് ആരൊക്കെയോ തള്ളിമറിക്കുന്ന കെ.കെ.ശൈലജ, ഡോ.വി.ശിവദാസൻ, ഇരിട്ടി ഏറിയ സെക്രട്ടറിയും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയുമായിരുന്ന സക്കീർ ഹുസൈൻ തുടങ്ങി പട്ടിക നീണ്ടാണ് ഒടുവിൽ സനോജിൽ എത്തി നിൽക്കുന്നത്. ഇതിൽ ബ്രിട്ടാസിനെ പേരാവൂരിൽ മത്സരിപ്പിക്കാൻ വിജയന് താൽപര്യമില്ല. വിജയന് ബിജെപിയിലേക്ക് ഉള്ള പാമ്പൻ പാലമെന്ന നിലയിലും ദേശീയ അന്തർദേശീയ ഡീലിങ്സ് നടത്തുന്നതിനും വേണ്ടിയാണ് ബ്രിട്ടുവിനെ ഡൽഹിയിൽ പ്രതിഷ്ഠിച്ചത് എന്നതാണ് കാരണം. കെ.കെ.ശൈലജ ഒരു വട്ടം സണ്ണി ജോസഫിനോട് പരാജയപ്പെട്ടതാണ്. മാത്രമല്ല പാർലമെൻ്റിലേക്ക് ഉറപ്പിച്ച് കയറ്റി വിടാൻ വടകരയിൽ എത്തിച്ചിട്ടും ഒന്നര ലക്ഷം വോട്ടിന് തകർന്നടിഞ്ഞയാളായതിനാൽ ഇനിയും തോൽവിയാകാൻ ഇല്ലന്ന് ടീച്ചറമ്മ പറഞ്ഞുവെന്നാണ് പറയുന്നത്. മാത്രമല്ല കോവിഡ് പ്രതിരോധത്തിന് വാങ്ങിക്കൂട്ടിയ വസ്തുക്കളൊക്കെ രണ്ടിരട്ടി വിലയെഴുതി അടിച്ചു മാറ്റിയെന്ന ആരോപണം വീണ്ടും ശക്തമായ സാഹചര്യത്തിൽ മത്സരിച്ചില്ലെങ്കിലും വേണ്ടില്ല രക്ഷപ്പെട്ടാൽ മതിയെന്നാണ് അവർക്കുള്ളത്. പിന്നെ ബ്രിട്ടാസ് ഡൽഹിയിൽ വച്ച് ബിജെപിയുമായുള്ള പാലം നന്നായി പണിതാൽ മാത്രമേശിവദാസൻ മത്സരിക്കു.ചുമ്മാ ജനകീയ വേഷം കെട്ടി നടന്നാലും തോറ്റു പോയാൻ പ്രശ്നമല്ലേ എന്നാണ് ചോദ്യം. എന്നാൽ പിന്നെ കഴിഞ്ഞ തവണത്തെ സക്കീർ ഹുസൈൻ തന്നെയായാലോ എന്ന് ചിന്തിച്ചു. മാത്രമല്ല എണ്ണായിരത്തോളം വോട്ട് ലീഡ് ഉണ്ടായിരുന്ന സണ്ണി ജോസഫ് നെ നാലായിരത്തിൻ തളച്ച സക്കീർ ഹുസൈനെ ഇറക്കിയാൽ പ്രത്യക പരിചയപ്പെടുത്തലും വേണ്ടി വരില്ല എന്ന ലാഭവുമുണ്ട്. സമുദായ വോട്ട് വച്ച് കളിച്ചാൽ നേടാമെന്നാണ് കളിയുടെ പിന്നിലെ ഗുട്ടൻസ്. സക്കീർ കളത്തിൽ ഇറങ്ങി നിൽപ്പാണ്. എന്നാൽ ഇതിനിടയിൽ ആണ് വിജയന് മറ്റൊരു മോഹം വന്നത്. 'വലിഞ്ഞു നിൽക്കുന്ന ശിവദാസന് പകരം ഡൽഹി പാലം ഉപയോഗിക്കാൻ സനോജിനെ ഇറക്കിയാലോ എന്ന്. അതാകുമ്പോൾ ഒന്നുമില്ലെങ്കിലും ഡിഫിയുടെ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയല്ലേ, ഡൽഹിയിലൊക്കെ അൽപസ്വല്പം ബന്ധം കാണുമല്ലോ, ബിജെപി പാലത്തിന് ഒരു തൂണുമാകുമല്ലോ എന്ന ഒരു തോന്നൽ. സ്ഥാനാർത്ഥി പേര് മാറ്റങ്ങൾ ഒക്കെ അടവുനയവും തന്ത്രവും ഒക്കെയാണെന്ന് പറഞ്ഞ് അണികളെ പറ്റിക്കാമെങ്കിലും സത്യത്തിൽ സണ്ണി ജോസഫിനോട് ആശയപരമായി ഏറ്റുമുട്ടാൻ ചാറുള്ള ഒരാളെ സിപിഎമ്മിന് ഇപ്പോൾ കിട്ടാനില്ല എന്നതാണ് വസ്തുത. അതിനാൽത്തന്നെ ബിജെപി മുന്നണിയുടെ താൽപര്യം നേടാൻ കഴിയുന്ന ഒരു അപ്രസക്ത സിപിഎം നേതാവിനേയോ, മറ്റേതെങ്കിലും യുവ നേതാക്കളേയോ, അതുമല്ലെങ്കിൽ കോൺഗ്രസിലെ വിമതൻമാരെ ആരെയെങ്കിലും കണ്ടെത്തി അത്തരക്കാരേയോ അതുമല്ലെങ്കിൽ ഒരു വനിതാ സ്ഥാനാർത്ഥിയേയോ രംഗത്തിറക്കാമോ എന്നും പരിശോധന നടത്തി വരികയാണ് വിജയൻ്റെ പാർട്ടി. ആരേയും കിട്ടിയില്ലെങ്കിൽ ഏതെങ്കിലും സഖ്യകക്ഷിക്ക് സീറ്റ് കൊടുത്ത ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചതു പോലെ അണികളുടെ വോട്ട് ബിജെപി മുന്നണി സ്ഥാനാർഥിക്ക് കുത്താനും ശ്രമിക്കും. കാരണം പേരാവൂർ പണ്ടത്തെ പേരാവൂരല്ല, ഇപ്പോൾ സംസ്ഥാനത്തെ വിവിഐപി മണ്ഡലം കൂടിയാണ്. കേരളത്തിലെ കോൺഗ്രസിൻ്റ തലവൻ സാക്ഷാൽ കെപിസിസി പ്രസിഡൻ്റിൻ്റെ മണ്ഡലം. യുഡിഎഫിന് അധികാരം കിട്ടിയാൽ ആഭരണത്തെ നിയന്ത്രിക്കുന്ന ലീഡറുടെ മണ്ഡലമാണ് ഇപ്പോൾ പേരാവൂർ. അത് മാത്രമല്ല കേരളത്തിലെ എംഎൽഎമാരിൽ ജനകീയരിൽ ജനകീയനായ നേതാവാണ് സണ്ണി ജോസഫ്. അതുകൊണ്ടാണ് പാർട്ടിയോ മുന്നണിയോ ഏതുമാകട്ടെ സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം നടന്ന ഒരേയൊരു മണ്ഡലമാണ് കണ്ണൂർ ജില്ലയിലെ പേരാവൂർ. സാക്ഷാൽ വിജയൻ പോലും മത്സരിക്കുമോ അതോ എല്ലാം അവസാനിപ്പിച്ച് വിദേശത്തേക്ക് ചേക്കേറുമോ എന്ന് പോലും പറയാൻ കഴിയാതെ നിൽക്കുകയാണ് എന്നയിടത്താണ് സണ്ണി ജോസഫ് തന്നെ പേരാവൂരിൽ സ്ഥാനാർത്ഥി എന്ന് ജനം നിശ്ചയിച്ച് വയ്ക്കുന്നത്. വിജയൻ്റെ ധർമ്മടം അസൗകര്യങ്ങളിൽ ഇനിയുള്ള കാലവും വീർപ്പ് മുട്ടി കമ്യൂണിസ്റ്റ് നാട്ട് രാജ്യമെന്ന ഗതികേടും ചുമന്ന് തുടരേണ്ടി വരുമോ എന്നും സംശയിച്ചു നിൽക്കുകയുമാണ് . അപ്പോൾ ആണ് ആന മതിലും സമാന്തരപാതയും ചുരം രഹിതപാതയും നാല് വരി പാതയും കാർഷി- വ്യവസായ - വാണിജ്യ വിജയ പദ്ധതികളും ഒക്കെ ഭരണം കിട്ടിയാൽ നടപ്പാക്കാൻ ഒരുങ്ങി സണ്ണി ജോസഫ് എന്ന ജനപ്രതിനിധി പേരാവൂരിൻ്റെ മനസ്സിൽ പ്രതീക്ഷയായി കാത്തു നിൽക്കുന്നത്. വെറും അശ്ലീല രാഷ്ട്രീയ വിൽപനയ്ക്കപ്പുറം മറ്റൊന്നും പറയാനില്ലാത്ത സിപിഎം ചാഞ്ചാടി നിൽക്കുമ്പോൾ ആണ്, 'തിരഞ്ഞെടുപ്പ് നടന്നാൽ പേരാവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി ജോസഫ് തന്നെയായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്നും മാസങ്ങൾക്ക് മുൻപേ അപ്രഖ്യാപിതമായി പ്രഖ്യാപിച്ച് പ്രചാരണം പോലും തുടങ്ങിയിട്ടുള്ളത്. ജനകീയനെന്ന് പേരുകേട്ട, പാർട്ടിയോ ഭരണമോ ആരുടേതുമാകട്ടെ, ഏത് പൗരനും കൈയ്യെത്തും ദൂരത്തിൽ, പാർട്ടിയുടെയും സർക്കാരിൻ്റെയും ചട്ടവട്ടങ്ങളും കൂടാതെ സമീപിക്കാൻ കഴിയുന്ന സണ്ണി ജോസഫ് ആയിരിക്കണം സ്ഥാനാർത്ഥിയെന്നും എംഎൽഎ എന്നും പേരാവൂരുകാർ ആഗ്രഹിച്ചാൽ തെറ്റ് പറയാനാകില്ല. സിപിഎമ്മിൽ ഏതെങ്കിലും ഒരു ഒണക്കക്കമ്പ് പഞ്ചായത്തംഗമായാൽ പോലും ഒരു പാവപ്പെട്ടവന് അയാളെ സമീപിക്കണമെങ്കിൽ പാർട്ടി ചട്ടവട്ടങ്ങളും മാർക്ക്സിസ്റ്റ് ആചാരാനുഷ്ഠാനങ്ങളും തുടങ്ങി നാട്ടിലെ ഗുണ്ടയുടെ വരെ അനുമതിയും വാങ്ങി വേണം ജനം തിരഞ്ഞെടുത്ത ജനപ്രതിനിധിയെ കാണാൻ എന്ന കീഴ്വഴക്കമൊക്കെ ചുമന്നു നടക്കുന്ന ഒരാൾ ജനപ്രതിനിധിയായി വരണമെന്നാശിക്കാൻ കഴിയുന്ന സിപിഎമ്മിന് സണ്ണി ജോസഫ് ഒരു ജനകീയ കൊടുമുടിയാണ്. സണ്ണി ജോസഫിനെ കണ്ട് 'ഒരു കാര്യം നേടിയെടുക്കാൻ ഏത് സാധാരണക്കാരനും എളുപ്പമാണ്. അതിന് ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിൻ്റെയോ ഭാരവാഹികളുടെയോ കത്തോ ശുപാർശയോ ആവശ്യമില്ല. മണ്ഡലത്തിൻ്റെ ഏത് കോണിലും എല്ലാ ദിവസവും അദ്ദേഹമുണ്ടാകും. ബഹു ഭൂരിപക്ഷം ജനങ്ങൾക്കും അദ്ദേഹവുമായി എത് സമയത്തും ആശയ വിനിമയം നടത്താൻ സാധിക്കും വിധം സുപരിചിതമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന രീതിയും സാന്നിധ്യവും. അതിനായി സി പി എമ്മിൻ്റെ ശൈലിയിൽ പാർട്ടി ഓഫീസിന് മുന്നിലും ബ്രാഞ്ച് മുതൽ ചൈനീസ് പാർട്ടി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് വരെ പട്ടിയെ പോലെ കാത്ത് നിൽക്കേണ്ട ഒരവസ്ഥ ഉണ്ടാവില്ല. ലോക്കൽ ഗുണ്ട മുതൽ ദേശീയ സെക്രട്ടറി വരെയുള്ളവരുടെ കത്തും പിടിച്ച് നെട്ടോട്ടമോടേണ്ട അവസ്ഥയും ആർക്കും ഇതുവരെ വന്നിട്ടില്ല. ഏത് സിപിഎമ്മുകാരന് വരെയും സണ്ണി ജോസഫിനെ കണ്ട് ന്യായമായ കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയുമെന്ന് സിപിഎം അണികൾ പോലും അംഗീകരിച്ചു കഴിഞ്ഞതാണ്. സിപിഎം ജനപ്രതിനിധികളെ സമീപിക്കുമ്പോൾ ചെയ്യുന്നത് പോലെ ഒരു ഗുണ്ടയുടെ അനുവാദവും പാർട്ടി ഘടകങ്ങളുടെ അനുമതിപത്രവും ആചാരാനുഷ്ഠാനങ്ങളും കൂടാതെ തന്നെ കോൺഗ്രസ്കാരനായ, മലയോര കർഷക പുത്രനായ, സണ്ണി ജോസഫ് എന്ന ജനപ്രതിനിധിയെ സമീപിക്കാമെന്നതാണ് സണ്ണി ജോസഫ് എംഎൽഎ ആയിരുന്നാൽ ജനത്തിന് ലഭിക്കുന്ന പ്രഥമ ഗുണം. സിപിഎമ്മിൻ്റെ വിജൻ സർക്കാർ പാര വച്ചും പാലം വലിച്ചും കുശുമ്പ് കുത്തിയും പൂഴ്ത്തിവച്ച പദ്ധതികളും യുഡിഎഫ് അധികാരത്തിലെത്തിയാൽ സാധ്യമാക്കാൻ സണ്ണി ജോസഫിന് സാധിക്കുമെന്ന് ജനം വിശ്വസിക്കുന്നു. ബഫർ സോണിൽ കർഷകർക്കൊപ്പം എന്ന നിലപാട്, വന്യ ജീവി ശല്യത്തിനെ നേരിടാൻ ജനങ്ങൾക്കൊപ്പം എന്ന നിലപാട്, പഞ്ചായത്ത് രാജ് സംവിധാനത്തിൽ കൂടുതൽ ലിബറൽ കാഴ്ചപ്പാട്, നിറഞ്ഞ നിലപാട്, മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസനങ്ങളെ പറ്റിയും പദ്ധതികളെ പറ്റിയും വസ്തുതാപരമായ നിലപാടും കാഴ്ചപ്പാടും മാത്രമല്ല അവ പ്രാവർത്തികമാക്കാനുള്ള രൂപരേഖ വരെ ഒരുക്കിയിട്ടുള്ള ജനപ്രതിനിധിയാണ് സണ്ണി ജോസഫ്. അവികസിതമായ ഒരു കുഗ്രാമത്തിൽ, സാധാരണ കർഷകൻ്റെ മകനായി ജനിച്ച് വളർന്ന സണ്ണി ജോസഫ് പാടത്തും പറമ്പത്തും വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്താണ് ജീവിതം തുടങ്ങിയത്. പഠനത്തിനിടയിൽ രാഷ്ട്രീയ പ്രവർത്തകനായി മാറിയപ്പോഴും ഒരു സാധാരണ കർഷക കുടുംബത്തിൻ്റെ ജീവിത ശൈലി തുടരുന്ന സണ്ണി ജോസഫ് ജനപ്രതിനിധി എന്ന വാക്കിൻ്റെ അർഥവും വ്യാപ്തിയും കൃത്യമായി ബോധ്യമുള്ള വ്യക്തിയാണ്. ജനപ്രതിനിധികൾ സണ്ണി ജോസഫിനെ മാതൃകയാക്കണം എന്നതാണ് വാസ്തവം. മഹാനായ ഉമ്മൻ ചാണ്ടിക്ക് ശേഷം ഏറ്റവും ജനകീയനെന്ന് പറയാവുന്ന നേതാവും ജനപ്രതിനിധിയുമാണ് സണ്ണി ജോസഫ്. അതിനോട് കിടപിടിക്കാൻ പോന്ന ഒരു പഞ്ചായത്തംഗം പോലും കേരളത്തിൽ സിപിഎമ്മിനില്ല. സിപിഎമ്മിൻ്റെ ബ്രാൻഡ് അംബാസഡറും കാരണഭൂതവുമായി വാഴ്ത്തി പാടി നടക്കുന്ന വിജയനൊക്കെ കാട്ടിക്കൂട്ടുന്ന കോമഡികൾ കണ്ടാൽ പ്രബുദ്ധ കേരളം ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങും. ജനം വോട്ട് ചെയ്ത്, അവരുടെ പ്രതിനിധിയായി തൊഴിലും കൊടുത്ത് ജനകീയ താൽപര്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട വിജയന് കോടികളുടെ വില വരുന്ന കറുത്ത കാറിലേ സഞ്ചരിക്കു, ആംബുലൻസും ഫയർ എഞ്ചിനും പത്തഞ്ഞൂറ് പോലീസും ഒക്കെയുണ്ടെങ്കിലേ എഴുന്നള്ളൂ, നെയ്മീൻ ഉണ്ടെങ്കിലേ ഊണിനിരിക്കൂ, ഉദ്യോഗസ്ഥർ ഓമ്പ്രാ എന്ന് ഓഛാനാച്ച് നിന്ന് തള്ളുകൾ കേൾക്കണം. ഇങ്ങനെ തുടങ്ങുന്ന വിജയൻ്റെ ജാഡ പരിപാടികൾ കേരളം സഹിക്കണോ എന്നൊക്കെ വോട്ട് ചെയ്യുമ്പോൾ ജനം ചിന്തിക്കണം. സണ്ണി ജോസഫിനെ ഏത് വിധേനയും പരാജയപ്പെടുത്താൻ ഏത് പിശാചുമായും കൂട്ടുകൂടാൻ ഉള്ള തയാറെടുപ്പിലാണ് വിജയനും കമ്പനിയും. എല്ലാ മത വർഗീയ വിഭാഗീയതകളും മുതലാക്കാമോ എന്ന പഠനമാണ് വിജയൻ്റെ പാർട്ടി നടത്തുന്നത്. കേരളത്തിൽ വിജയൻ ഏറ്റവും ഭയപ്പെടുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയല്ല. ബിജെപിയുടെ ജോലിക്കാരനായി മാറിക്കഴിഞ്ഞ വിജയൻ ഭയപ്പെടുന്നത് കെ.സുധാകരനേയും കെ.സുധാകരൻ്റെ ശക്തികേന്ദ്രവും വിശ്വസ്തനുമായ സണ്ണി ജോസഫിനെയുമാണ്‌. കെ.സുധാകരൻ മത്സര രംഗത്തേക്കില്ല എന്ന് വ്യക്തമായ സ്ഥിതിക്ക് സണ്ണി ജോസഫ് എന്ന രാഷ്ട്രതന്ത്രജ്ഞനാണ് യഥാർത്ഥ പ്രതിയോഗിയെന്ന് വിജയനറിയാം. ഇവർ മൂന്നു പേരും സമകാലികരും കണ്ണൂർ കാരും ആയതിനാൽ പരസ്പരം കൃത്യമായി അറിയാവുന്നവരുമാണ്. അതിനാൽ തന്നെ പ്രത്യേക ആക്ഷൻ ഒക്കെ എടുത്ത് നിന്നാൽ പോലും ജനകീയതയിൽ വിജയിക്കാനാകില്ല എന്ന് വിജയനറിയാം. ആകെയറിയാവുന്ന അശ്ലീല, അസഭ്യ, അക്രമ രാഷ്ടീയത്തിന് പഴയതുപോലെ ഭാവിയില്ലെന്നറിയാവുന്ന വിജയൻ കുതന്ത്രങ്ങളിലാണ് ശ്രദ്ധ വയ്ക്കുന്നത്. കോൺഗ്രസിൽ അസംതൃപ്തരുണ്ടോ, ഉണ്ടേൽ ഇങ്ങോട്ടു വായോ, അല്ലങ്കിൽ ഞങ്ങൾ അങ്ങോട്ട് വരാം എന്ന പരസ്യബോർഡും തൂക്കിയാണ് സണ്ണി ജോസഫിൻ്റെ മണ്ഡലത്തിൽ വിജയൻ്റ പാർട്ടി നടക്കുന്നത്. കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയോഗിച്ചതിൻ്റെ പിന്നാലെയെത്തിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി തോറ്റമ്പുന്ന കാഴ്ചയാണ് കേരളം കണ്ടത്. കേരള ചരിത്രത്തിൽ പോലും ഇതാദ്യമായാണ് കോൺഗ്രസ് മുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടി എന്നത് വിജയൻ്റയും

വിജയൻ്റെ സഖ്യകക്ഷിയായ ബിജെപിയുടെയും ഉറക്കം കെടുത്തുകയാണ്. ആ നേട്ടം സണ്ണി ജോസഫിൻ്റെ ഗ്രാഫ് ഉയർത്തി. വിജയൻ്റ ദുർഭരണത്തിലെ ഒടം കൊല്ലി നമ്പറുകളിറക്കലും കൊണ്ട് ഇനിയും മുന്നോട്ടു പോയാൽ കേരളം കടലിലാകും എന്ന് ജനം തിരിച്ചറിയുന്ന കാലമാണിത്. ജാഡയും ലോക്കൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടവും സഹിക്കാനല്ല കേരളത്തിലെ ജനത ജനാധിപത്യം പിന്തുടരുന്നത്. പത്ത് കൊല്ലം ഭരിച്ചിട്ടും കേരളത്തിൽ നല്ലൊരു റോഡുണ്ടാക്കാൻ കഴിവില്ലാത്ത, ഒരു സർക്കാർ ആശുപത്രി ഉണ്ടാക്കാനോ ഡോക്ടർമാരെ നിയമിക്കാനോ കഴിവില്ലാത്ത, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ കഴിവില്ലാത്ത, എന്തിനേറേ നിത്യോപയോഗ സാധനങ്ങളിൽ നിസാരമായ പയറിന് പത്ത് രൂപ വില കുറയ്ക്കാനോ കാർഷിക വിളയായ റബറിന് 10 രൂപ വില വർധിപ്പിക്കാനോ പോലും കഴിവില്ലാത്ത ഈ വിജയനെയൊക്കെ ചുമക്കേണ്ടി വരുന്നത് ദുരന്തമാണെന്ന് കേരളത്തിലെ ജനം തിരിച്ചറിയണം. കിറ്റ് കൊടുക്കുന്നത് വിജയൻ്റെ ബുദ്ധിയോ കഴിവോ ഔദാര്യമോ അല്ല. അത് അയാൾ വഹിക്കുന്ന പദവിയുടെ ഉത്തരവാദിത്തവും കടമയുമാണ്. അത് ചെയ്യാനാണ് വിജയനെ തിരഞ്ഞെടുത്ത് മുഖ്യമന്ത്രിപദവും കൊടുത്ത്, അയാളുടെ കുടുംബത്തെ മൊത്തം തീറ്റി പോറ്റുന്നത്. അല്ലാതെ കടക്ക് പുറത്ത് എന്നും മാറി നിൽക്കങ്ങോട്ട് എന്നും പൗരൻമാരോട് ആക്രോശിക്കുന്ന, പര നാറിയെന്നും നികൃഷ്ടജീവിയെന്നും ചെറ്റയെന്നും സഹജീവികളെ വിളിക്കുന്ന ഒരുത്തനെയല്ല ജനപ്രതിയായി നിയമിക്കേണ്ടത്. അങ്ങനെയൊക്കെ പെരുമാറുന്നത് വിവരമില്ലായ്മയും സംസ്കാര ശുന്യതയും മനുഷ്യാവകാശ ധ്വംസനവുമാണ്. അത്തരം അധമൻമാർക്ക് മുൻപിൽ ജനാധിപത്യത്തിന് ഉയർത്തിക്കാണിക്കാൻ കഴിയുന്ന യഥാർഥ ജനപ്രതിനിധികൾ ഉള്ളത് കോൺഗ്രസിലാണ്. അത്തരം നേതാക്കളിൽ ഒന്നാം നിരയിലാണ് സണ്ണി ജോസഫ്. വന്യജീവികളിൽ നിന്നും വന്യ ഭരണത്തിൽ നിന്നും ഒരേ സമയം രക്ഷപ്പെടാൻ ഏറ്റവും അടുത്ത് കിട്ടുന്ന അവസരമാണ് ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. അതോർമ്മ വച്ച് വേണം മതേതര ജനാധിപത്യ സാക്ഷര കേരളം വോട്ട് ചെയ്യാൻ.


വാൽക്കഷണം: ഒരു സിപിഎം കാരൻ്റെ വിമർശനവും പരിഹാസവും - എല്ലാ ദിവസവും മരണ വീട്ടിലും കല്യാണവീട്ടിലും കയറിയിറങ്ങി നടക്കുന്ന സണ്ണി ജോസഫ്.


മറുപടി: അപ്പോൾ സണ്ണി ജോസഫ് ജനങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ജനത്തിനൊപ്പം എപ്പോഴും ഉണ്ടെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പുണ്ടല്ലേ? സണ്ണി ജോസഫ് യഥാർത്ഥ ജനപ്രതിനിധിയാണെന്ന് സിപിഎം കാർ തന്നെ സമ്മതിക്കുന്നു. ഏതായാലും സണ്ണി ജോസഫ് ഒരു കെ.വിജയനല്ല എന്ന ബോധ്യം അണികൾക്കുണ്ട്.

Who will oppose Sunny Joseph? Fear for Vijayan, confusion for CPM leaders, disputes among the ranks, and a fight for the seat

Related Stories
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

Feb 12, 2026 04:26 PM

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം...

Read More >>
സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

Feb 8, 2026 08:07 AM

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ്...

Read More >>
നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

Feb 1, 2026 10:25 PM

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ...

Read More >>
പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...

Jan 26, 2026 09:19 PM

പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...

പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ...

Read More >>
കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം അറിയുന്നില്ല.

Jan 19, 2026 11:30 AM

കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം അറിയുന്നില്ല.

കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം...

Read More >>
Top Stories